ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്.
ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് നോട്ടീസ് കൈമാറിയത്.
കോഴിക്കോട് ചികിത്സയിലുള്ള തങ്ങളോട് മറ്റന്നാള്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചികിത്സയില്‍ തുടരുന്ന തങ്ങള്‍ മറ്റന്നാള്‍ ഹാജരാകില്ലെന്നാണ് ലീഗുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.
കെടി ജലീല്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു.