മലപ്പുറം: ഇതരസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍. തിരൂരങ്ങാടിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചേളാരിയില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (ബണ്ടി-30) യെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് കുട്ടിയെ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. നാലുവയസുകാരിയെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി പീഡനത്തിരയായതായി കണ്ടെത്തി. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാൾക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം ഇവരുടെ ക്വാർട്ടേഴ്സില്‍ എത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി. പിന്നീട് കുട്ടി കരഞ്ഞുവരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീ‌ഡന വിവരമറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. തേഞ്ഞിപ്പലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *