ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം
ആഗസ്റ്റ് 6 ന് ഞായറാഴ്ച രാവിലെ പത്ത് മുപ്പതിന് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവന്റെ അധ്യക്ഷതയിൽ കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം നിർവഹിക്കുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ ബാംഗ്ലൂർ ആണ് നാഷണൽ കരിയർ സർവീസ് അക്കാദമി തിരുവന്തപുരം, ക്യൂബ്സ് എജുകേയർ ഫൗണ്ടേഷൻ കൊച്ചിൻ എന്നീ സ്ഥാപനങ്ങളുടേയും നിയോജകമണ്ഡലം എം.എൽ.എയുടെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. വീൽചെയറുകൾ, ട്രൈ സൈക്കിൾ, ഹിയറിംഗ് എയ്ഡ്, സ്മാർട്ട്ഫോൺ, വൈറ്റ് കെയ്ൻ, റൊളേറ്റർ, സി.പി വീൽചെയർ തുടങ്ങിയ ഉപകരണങ്ങളാണ് അർഹരായ 321 പേർക്ക് കുന്നമംഗലത്ത് വെച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്.പരിപാടിയിൽ പങ്കെടുക്കുന്ന അഞ്ഞൂറോളം ആളുകൾക്ക് ഭക്ഷണ സൗകര്യവും ഏർപ്പെടുത്തും .