കോഴിക്കോട്: ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉമ്മത്തൂര്‍ തൊടുവയില്‍ അലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സജ ഫാത്തിമക്ക് നേരെയാണ് തെരുവുനായകള്‍ കുരച്ചെത്തിയത്. സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍, വീട്ടുമുറ്റത്ത് നിലയുറപ്പിച്ച അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *