ഛത്തീസ്ഗഡിലെ ദില്ലിരാജറായില്‍ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

രണ്ടാഴ്ച കൂടുമ്പോള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
ഏതാനും ദിവസം ഇരുവരും വീടുകളില്‍ ചിലവഴിക്കും. തുടര്‍ന്ന് ഛത്തീസ്ഗഡിലേക്ക് മടങ്ങും. കണ്ണൂര്‍ സ്വദേശിനിയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി അങ്കമാലി സ്വദേശിയും.

Leave a Reply

Your email address will not be published. Required fields are marked *