ഒന്നാം ക്ലാസ് മുതല്‍ 9 വരെ സമ്പൂര്‍ണ്ണ വിജയത്തില്‍ യോജിപ്പില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല. ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് സംഭാവന പാടില്ലെന്നും അടുത്ത വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു

അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധന വിധേയമാക്കും. ന്യായമായ ശമ്പളം അധ്യാപകര്‍ക്ക് കൊടുക്കണം. മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൊണ്ട് വരുന്നത് നിരോധിക്കുന്നത് ആലോചനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ഏകീകൃത പാഠ്യപദ്ധതിയോ സിലബസോ ഇല്ല. അടിസ്ഥാന ക്ലാസുകള്‍ (എല്‍.കെ.ജി., യു.കെ.ജി. മുതല്‍ ഒന്നാം ക്ലാസ് വരെ) പഠിപ്പിക്കുന്ന ഈ സ്ഥാപനങ്ങളില്‍ സിലബസ് ഏകീകരിക്കേണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *