ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസില്‍ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ പുരയിടത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തല പള്ളിപ്പുറം ജൈനമ്മ കൊലപാതകം പ്രതി സെബാസ്റ്റ്യന്‍ സീരിയര്‍ കില്ലര്‍ ആണെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചേര്‍ത്തലയിലും പരിസരത്തുനിന്നും കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എന്ന വസ്തു വ്യാപാരി നിരവധി സ്ത്രീകളെ കൊന്ന് രഹസ്യമായി മറവു ചെയ്തു എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ചേര്‍ത്തലയിലും സമീപപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാണാതായ സ്ത്രീകളെ കുറിച്ചാണ് പ്രധാനമായിട്ടും അന്വേഷണം നടക്കുന്നത്.

ചേര്‍ത്തലയില്‍ നിന്നും 2020 ല്‍ കാണാതായ സിന്ദു എന്നു വിളിക്കുന്ന ബിന്ദു, 2006 കാണാതായ ബിന്ദു പത്മനാഭന്‍, 2012ല്‍ കാണാതായ ചേര്‍ത്തല സ്വദേശി ഐഷ തുടങ്ങിയ സ്ത്രീകളുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്ന സംശയമാണ് പോലീസിനുള്ളത്.

കോട്ടയം സ്വദേശി ജൈനമ്മ എന്ന സ്ത്രീയെ കാണാനില്ല എന്ന പരാതി വന്നതോടെ നടന്ന അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യന്‍ എന്ന പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യുന്നത് ഇതിനുശേഷമാണ് കൊലപാതക കഥ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *