തിരുവനന്തപുരം: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയെ സംബന്ധിച്ച് വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ന്യായീകരിച്ച് ഗതാഗത മന്ത്രി സി പി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല എന്നും മന്ത്രി പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികം ഇല്ലാത്ത സ്ത്രീകൾ ഉണ്ട് അത് മനസ്സിലാക്കാൻ താണടക്കമുള്ള രാഷ്ട്രീയ നേതൃത്തത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരമാണെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. മുൻ സർക്കാരിനും ഇത് കഴിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നുമായിരുന്നു സി പി ജോൺ പറഞ്ഞത്. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശത്തിനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *