ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്‍പതാംക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സൂക്ഷിച്ച നാലു ലക്ഷം രൂപ. മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രം. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ടമായത്

വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവര്‍ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോള്‍ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു.

പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് വീട്ടുകാര്‍ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാര്‍ഡാണ്. ഈ നമ്പര്‍തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നല്‍കിയിരുന്നത്. ബാങ്കില്‍നിന്നുള്ള മെസ്സേജുകള്‍ വിദ്യാര്‍ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാല്‍ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവന്‍ പണവും നഷ്ടമായി.
ഒമ്പതാംക്ലാസുകാരന് പോലീസുതന്നെ കൗണ്‍സിലിങ് ഏര്‍പ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *