ഡിസിസി അധ്യക്ഷ നിയമനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികൾ പരിഹരിക്കാൻ ചര്‍ച്ചയ്ക്ക് കെപിസിസി നേതൃത്വം മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തീര്‍ന്നോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നതിന് തെളിവായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡയറി ഉയര്‍ത്തി കാട്ടിയ സംഭവത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
നാലണ അംഗം മാത്രമായ തന്നോട് കാര്യങ്ങള്‍ ആലോചിച്ചില്ലെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിയെ പരിഗണിക്കണമെന്ന് ഇന്നലെ രമേശ് ചെന്നിത്തല കോട്ടയത്തു പറഞ്ഞിരുന്നു.
