നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങൾ തുടങ്ങുക.ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. 20 ചുണ്ടൻവള്ളങ്ങൾ അടക്കം 79 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നിനു മത്സരം പുനരാരംഭിക്കും. വൈകീട്ട് അഞ്ചിനാണ് ഫൈനൽ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനവും ഉണ്ടാകും. നാലുമണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ക്കു അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും.

മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, കെ പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

വള്ളംകളി ഗാലറികളുടെ ടിക്കറ്റ് വിൽപന നേരത്തേ തുടങ്ങിയിരുന്നു. ഓൺലൈനായും സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ജീനി, പേ ടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. 100 മുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

ബജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുന്നമടയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ 500,1000 രൂപ നിരക്കിലുളള സിൽവർ, ഗോൾഡ് കാറ്റഗറിയിലാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *