15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സ്ത്രീവിരുദ്ധ ഇടപെടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിയുള്ള നിലപാട് കേരളം നവോത്ഥാന കാലം മുതല്‍ എടുത്തതാണ്. ലിംഗനീതി അംഗീകരിക്കണം. പുരുഷ മേധാവിത്വ സമീപനങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇതിനെ വിമര്‍ശനത്തോടെ കാണുന്നത് സ്വാഭാവികമെന്നും ഇത് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
പാലാ കൊലപാതകത്തെക്കുറിച്ചും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു. വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച് നേരിടേണ്ട വിഷയമാണിത്.അവഹേളനത്തിനായി ചിലര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
