ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർ, കൺസെഷൻ പാസ് വാങ്ങാൻ കുട്ടിക്കൊപ്പം പോയ പിതാവിനെ മർദിക്കൽ തുടങ്ങി ഈയടുത്ത് കെഎസ്ആർ‌ടിസിയെപ്പറ്റി വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരൻറെ പേരിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് വൈറലാകുകയാണ്.

കെ.എസ്.ആർ.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കെ.എസ്.ആർ.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം എന്നു തുടങ്ങുന്ന കുറിപ്പാണ് സാമൂഹമാധ്യമങ്ങളിൽ വൈറലായത്.

കുറിപ്പിന്റെ പൂർണരൂപം.

ഡിയർ കെഎസ്ആർടിസി എംഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *