സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.
ഫെബ്രുവരി 3 ന് ശേഷമുള്ള കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ മാസം ആദ്യവാരം സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 74 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്