തിരുവനന്തപുരം: നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ: പ്രകാശിനെ യാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയിലെ സജിബ് ആനകുഴി എന്ന അഡ്വക്കേറ്റിന്റെ എതിര്‍ കക്ഷിയായ ഷാജിയെന്ന ആളാണ് പ്രകാശിനെ അടിച്ചത്. കോടതി വരാന്തയില്‍ വെച്ച് സജീബിനെ ഷാജി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുന്നത് അഡ്വ. പ്രകാശ് കാണുകയും അത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രകാശിനെ ആക്രമിച്ചത്.
പ്രകാശിനെ തലയ്ക്ക് കുട കൊണ്ടാണ് അടിച്ചത്. തുടര്‍ന്ന് പ്രകാശിനെ അവിടെ നിനവര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് കുത്തിക്കെട്ടുണ്ട്. പ്രകാശിനെ ആക്രമിച്ച ഷാജിയുടെ കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. പ്രകാശിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.