ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാന്‍റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തുമെന്ന സൂചന ശക്തമയതിന് പിന്നാലെയാണ് വില വർധനവ്. അപ്രതീക്ഷിത ആക്രമണം അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലബനോണിലെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് വില അഞ്ച് ശതമാനമാണ് ഇന്നലെ മാത്രം കൂടിയത്.ഈ പ്രതിഭാസം തുടരുകയാണെങ്കിൽ അത് ഇന്ത്യയിലടക്കം പ്രതിഫലനം ഉണ്ടാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ വലിയ മാറ്റമാണുണ്ടായത്. യെമനിലെ ഹൂതി വിമതർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും തമ്മിൽ കൂടുതൽ സംഘർഷമുണ്ടാകുമെന്ന ഭയത്തിനിടയിലാണ് എണ്ണ വില ഉയർന്നത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) പ്രധാന അംഗമാണ് ഇറാൻ.ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ക്രൂഡ് ഓയിലിന്‍റെ വില വർധനവിനെ ആശ്രയിച്ചാണ് പ്രധാനമായും നില നിൽക്കുന്നത്. എണ്ണ ആവശ്യത്തിന്‍റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, എണ്ണവില ഉയരുന്നാൽ വലിയ ആഘാതം ഇന്ത്യയിലും കാണാൻ കഴിയും. ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം വൻ തകർച്ചയാണ് നേരിട്ടത്.നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധിം ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ്പിഎല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടംനേരിട്ടത്. സെന്‍സെക്‌സ് 1,750 ലേറെ പോയന്റ് തകര്‍ന്നു. നിഫ്റ്റിയാകട്ടെ 25,250 നിലവാരത്തിലുമെത്തി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായതോടെ ഏഷ്യന്‍ സൂചികകളോടൊപ്പം ഇന്ത്യൻ വിപണിയും വലിയ തകർച്ച നേരിട്ടു.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021