തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോര്‍ട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”രാജിവെച്ചില്ലെങ്കില്‍ സജി ചെറിയാന്‍ ഇനിയും പൊലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിന്‍വാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ ഹൈക്കോടതിയില്‍ നിന്നാണ് മന്ത്രി സജി ചെറിയാന് തിരിച്ചടിയേറ്റത്. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പൊലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളുകയായിരുന്നു. കേസില്‍ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *