ചൂലൂർ സി.എച്ച് സെന്ററിനെ കുറിച്ച് പ്രതിപാദിച്ച് എം പി ഇ ടി മുഹമ്മദ് ബഷീർ.ചൂലൂര്‍ സി.എച്ച് സെന്റര്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് പാവപ്പെട്ട കാന്‍സര്‍ രോഗികളുടേയും അവരുടെ കൂട്ടിരിപ്പുകാരുടേയും പ്രതീക്ഷകള്‍ കൂടിയാണെന്ന് ഇദ്ദേഹം പറഞ്ഞു.
ഇ ടി മുഹമ്മ്ദ് ബഷീറിന്റെ പ്രതികരണത്തിന്റെ പൂർണ രൂപം
എന്റെ രാഷ്ട്രീയത്തെയും വ്യക്തി ജീവിതത്തെയും കരുപ്പിടിപ്പിച്ച കർമഭൂമിയാണ് മാവൂർ. തൊഴിലാളിയായും തൊഴിലാളി സംഘടനാ പ്രവർത്തകനായും ഗ്വാളിയോർ റയോൺസിൽ ജോലി ചെയ്തകാലത്ത് ലഭിച്ച അനുഭവത്തിന്റെ കരുത്ത് എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ വിലമതിക്കാനാവാത്ത അധ്യായമാണ്. റയോൺസ് നിശ്ചലമായപ്പോഴും ചാലിയാറിൻറെ ഇക്കരെ വാഴക്കാട് താമസിക്കുന്ന ഞാനും അക്കരെയുള്ള മാവൂരിലെ സുഹൃത്തുക്കളും തമ്മിലുള്ള സ്നേഹബന്ധങ്ങൾ രാഷ്ട്രീയത്തിന് അതീതമായി തന്നെ ഊഷ്മളമായി തുടർന്നുകൊണ്ടിരിക്കുന്നു. മാവൂരിന്റെയും പരിസര പ്രദേശങ്ങളുടെയും സ്പന്ദനം എന്റെകൂടി ഹൃദമിടിപ്പാണ് .റയോൺസിന് ശേഷം ഈ മേഖലയെ ആഗോള പ്രശസ്തിയിലേക്ക് ഉയത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ചൂലൂരിലെ എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഇവിടത്തെ ചികിൽസക്ക് വലിയ സാമ്പത്തിക ചിലവ് വരുന്നുണ്ട്. അർബുദ ചികിത്സക്ക് എം.വി . ആറിൽ എത്തുന്നവർ കൂടുതലും പാവപെട്ടവരാണ്. നാഥന്റെ
പരീക്ഷണത്തിന് വിധേയരായവരെ മതവും രാഷ്ട്രീയവും ജാതിയും നോക്കാതെ ചേർത്തുപിടിച്ചു സാന്ത്വനം നൽകുക എന്നതാണ് സി.എച് സെന്ററുകളുടെ ദൗത്യം.
ചൂലൂര്‍ സി.എച്ച് സെന്റര്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് പാവപ്പെട്ട കാന്‍സര്‍ രോഗികളുടേയും അവരുടെ കൂട്ടിരിപ്പുകാരുടേയും പ്രതീക്ഷകള്‍ കൂടിയാണ്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനടുത്ത് ഒരു പതിറ്റാണ്ടിലേറെയായി നല്ല നിലയിൽ സേവനം ചെയ്തു വരുന്ന സി.എച്ച് സെന്ററിന്റെ ചുവടു പിടിച്ചു കൊണ്ടാണ് ഇവിടെയും സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രകൃതിയുടെ മനോഹാരിത കൊണ്ട് അനുഗ്രഹിച്ച പ്രദേശത്ത് നിർമിച്ച കെട്ടിടത്തില്‍ 42 രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ ഏകദേശം 84 പേര്‍ക്ക് ഒരേസമയം താമസവും ഭക്ഷണവും അടക്കമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന
രൂപത്തിലാണ് ആദ്യഘട്ടം. ഇവിടെയെത്തുന്ന രോഗികള്‍ക്ക് മാനസികമായ ഉന്മേഷവും പോസറ്റീവ് എനർജിയും ലഭിക്കുന്ന രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ രോഗികള്‍ക്ക് രക്തദാന സംവിധാനങ്ങള്‍, ആശുപത്രിയിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനുമുള്ള വാഹനസൗകര്യം, കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളും ലഭ്യമാണ് . ഉദാരമതികളായ മനുഷ്യരുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ് പെട്ടന്ന് ഇത് യാഥാര്‍ഥ്യമായത്. ഏകദേശം രണ്ടു വര്‍ഷത്തെ പരിശ്രമം കൊണ്ട് തന്നെ മികച്ച നിലയിൽ ഇത്രയും വലിയൊരു സ്ഥാപനം പണിതീർക്കാൻ കഴിഞ്ഞതിൽ സര്‍വ്വശക്തനെ സ്തുതിക്കുന്നു. ഇപ്പോഴുള്ള സൗകര്യങ്ങൾക്ക് പുറമേ സെന്ററിനോട് ചേര്‍ന്നു ഒരു സാംസ്കാരിക കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒത്തുചേരലിനുള്ള ആംഫി തിയേറ്ററും കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങളും ചൂലൂരിൽ സംവിധാനിച്ചിട്ടുണ്ട്.

ഓഡിറ്റോറിയത്തിന് ഇന്ന് ശിലയിട്ടുണ്ട്. രോഗികളെ സഹായിക്കുക, പരിചരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. പ്രത്യേകിച്ചും കാന്‍സര്‍ പോലുള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ. ഈ രംഗത്ത് വളരെ വലിയ സേവനമാണ് സി.എച്ച് സെന്ററുകൾ നിര്‍വഹിച്ചു വരുന്നത്. ഇതേ മാതൃകയാണ് ഇവിടെയും പിന്തുടരുക .നിങ്ങളെല്ലാവരും നല്‍കിയിട്ടുള്ള എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു. എല്ലാ സുമനസ്സുകൾക്കും നാഥൻ നന്മകൊണ്ട് പ്രതിഫലം നല്‍കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഇനിയും ഉണ്ടാവണം. ആതുര ശുശ്രൂഷാ സേവന രംഗത്തെ മികച്ചൊരു സ്ഥാപനമായി ഇത് നമുക്ക് ഉയര്‍ത്തി കൊണ്ടുവരണം. അതിനുള്ള സൗകര്യങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്. തുടര്‍ന്നും നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്
