ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ച സ്ഥാനമാണ് ഇപ്പോൾ കേരള കോണ്‍ഗ്രസ് എമ്മിന് നൽകിയത്.എല്‍ഡിഎഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം ഏകദേശം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്

മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കഴിഞ്ഞ തവണ വഹിച്ച അത്രയും സ്ഥാനം കേരളം കോൺഗ്രസ് എം കൈകാര്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള ചെറു കക്ഷികള്‍ക്ക് ഇത്തവണ സ്ഥാനങ്ങള്‍ നഷ്ട്‌പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോണ്‍ഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലാണ് ഇപ്പോള്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *