ശമ്പളപരിഷ്കരണവുമായി നാളെയും മറ്റന്നാളും കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നിശ്ചയിച്ചതിനെതിരെ കടുത്ത നടപടി സർക്കാർ പണിമുടക്ക് നേരിടാന്‍ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം.നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രി വരെയാണ് സമരം.
അതേസമയം യൂണിയനുകൾ ആവശ്യപ്പെടുന്നത് വലിയ ശമ്പളവർദ്ധനയാണെന്നും കടുംപിടുത്തം യൂണിയനുകൾ അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആര്.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടേക്കും
