സോനം വാങ്ചുക്കിന്റെ ‘ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്’ നടത്തുന്ന ‘ഡെസേർട്ട് ഫ്ലവർ’ സ്കൂളിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ലഡാക്ക് ഭരണകൂടം. ജമ്മു-കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ കേസിലെ അന്തിമ വിധി വരുന്നത് വരെയാണ് സ്കൂളിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആവശ്യമായ അനുമതികളോ അംഗീകാരങ്ങളോ ഇല്ലാതെയാണ് സ്കൂളിന്റെ പ്രവർത്തനങ്ങളും ക്ലാസുകളും ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് നോട്ടീസ് അയച്ചത്. സ്കൂളിന് എൻ.ഒ.സി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 22-ന് സ്കൂൾ ഫൗണ്ടറും സി.ഇ.ഒയുമായ ഗീതാഞ്ജലി ഡെപ്യൂട്ടി കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസുകൾ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി.

നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിനായി ലഡാക്ക് ഭരണകൂടം അനുവദിച്ചിരുന്ന 134.5 ഏക്കറോളം വരുന്ന ഭൂമിയുടെ അലോട്ട്‌മെന്റ് 2025 ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു അന്നത്തെ നടപടി. ഇതിനെതിരെ സ്കൂൾ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *