സൗദി അറേബ്യയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽനിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്.
ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
