മുംബൈ: മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെത്തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശിയായ യുവാവ്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിലേക്ക് കയറ്റിവിട്ടില്ലെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ ആരോപിക്കുന്നത്. തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെതന്നെ വൺ 8 കമ്യൂൺ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്. എന്നാൽ ​ഗേറ്റിൽ വെച്ച് ഡ്രസ് കോഡ് പാലിച്ചില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ തടഞ്ഞെന്നാണ് യുവാവിന്റെ അവകാശവാദം.10 ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. ഇരുകൂട്ടരെയും അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *