കേരള നിയമസഭ, അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡ് 2024ജേതാക്കൾക്കുള്ള പുരസ്കാര വിതരണം 2024 ഡിസംബര്‍ 04-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്കുശേഷം 03.00 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ബഹു. സ്പീക്കർ ശ്രീ. എ. എൻ. ഷംസീർ നിർവ്വഹിച്ചു.
ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെൻററി സ്റ്റഡി സെന്റർ (പാര്‍ലമെന്ററി സ്റ്റഡീസ്) വിഭാഗം നടത്തി വരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍ – പത്താമത് ബാച്ചിന്റെ റാങ്ക് ജേതാക്കളെ അനുമോദിച്ചു.
നിയമസഭാ സെക്രട്ടറി ഡോ.എന്‍.കൃഷ്ണ കുമാര്‍ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ശ്രീ. പി.ഹരി, അഡീഷണല്‍ സെക്രട്ടറി &എക്സിക്യൂട്ടീവ് ഡയറക്ടര്‍ , കെ-ലാംപ്സ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.