ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്.പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ ദർശനം നടത്തിയത് 15,000 ഓളം ഭക്തർ. മണ്ഡലകാല സീസൺ തുടങ്ങി ആകെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *