ന്യൂനമർദമായി മാറിയ ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അതേസമയം ഡിറ്റ്‍വാ നാശംവിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ട് ലക്ഷത്തിലധികം പേർ കഴിയുന്നു. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *