തിരുവനന്തപുരത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുറിയുടെ വാതിൽ സാന്ദ്ര തുറക്കാതെ വന്നപ്പോൾ, അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *