കോഴിക്കോട്: കലോത്സവ മൈതാനിക്ക് എതിർവശത്തുള്ള പോളിടെക്‌നിക് കെട്ടിടത്തിന്റെ പിറകു വശത്ത് നിർത്തിയിട്ട കാറിൽ ക്യാമറയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ജീവൻ ടിവിയുടെ വാഹനത്തിലാണ് സംഭവം നടന്നത്. വാഹനത്തിൽ ആളുകൾ ആരും തന്നെ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ വലിയ ഒരു അപകടം ഒഴിവായി.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ഉടനെ തന്നെ കലോത്സവ നാഗരിയിലുണ്ടായിരുന്ന ഫയർഫോഴ്‌സ് എത്തി വാഹനത്തിന്റെ ഗ്ലാസ് തകർത്ത് തീ അണച്ചു. മുൻപിലെ സീറ്റും കുറച്ചു ഭാഗങ്ങളും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *