കൊല്ലത്തു കാലോത്സവം കൊട്ടി കേറുകയാണ്. കലോത്സവത്തിൽ പോയിൻ്റ് പട്ടികയിൽ കോഴിക്കോട് മുന്നേറുമ്പോൾ സ്വർണ്ണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിന് തന്നെ സ്വന്തം. കാണികളും കലാകാരന്മാരും മാതാപിതാക്കളുമെല്ലാം വൻ ആവേശത്തിൽ തന്നെ ആണ്. കാലോത്സവത്തിന്റെ മുഖ്യ വേദി ആശ്രാമം മൈതാനമാണ്. സൂര്യൻ അങ്ങ് ഉച്ചിയിൽ എത്തി നിൽക്കുമ്പോഴും കലാ ആസ്വാദകരുടെ തിരക്കിന് ഒരു കുറവും വന്നിട്ടില്ല. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ പലതും വേദിയിൽ അരങ്ങേറുമ്പോഴും പലരും മറന്നൊരു കാര്യം ഉണ്ട് ഈ ആശ്രാമം മൈതാനത്തുണ്ട്.കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ ആരും മറക്കാൻ വഴിയില്ല. 20 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയെ ആശ്രമാം മൈതാനത്തിന് സമീപം ആയിരുന്നു കണ്ടെത്തിയത്. ആ ഒരു ഓർമയാണ് ആശ്രമാം മൈതാനത്തിന് പറയാനുള്ളത്. ആ ആശ്രമാം മൈതാനത്തിലാണ് ഇന്ന് കലമേള പൊടിപാറിക്കുന്നത്.ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നടന്നത്.മുഖ്യന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തിരുന്നു.ഈ മൈതാനത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്നിവിടെ ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു ആൾക്കൂട്ടം ഉണ്ടായിരുന്നത്. കുട്ടിക്കായി പൊലീസ് ജില്ലയ്ക്ക് അകത്തും പുറത്തും ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നു. അബിഗേല്‍ എന്ന ആ അഞ്ചു വയസ്സുക്കാരിയെയും പ്രതികളെയെയും ഒന്നും ആരും മറക്കാൻ സാധ്യത ഇല്ല. ഇന്നിപ്പോൾ ചുട്ടുപൊള്ളുന്ന വെയിലിലും ആളുകൾ ഇരച്ചെത്തുന്നത് കലാ സ്നേഹം കൊണ്ടും, കലകളുടെ ആസ്വാദനത്തിനും വേണ്ടിയാണ്.-ശ്രീലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *