ചുവപ്പുനാടയിൽ കുടുങ്ങുന്ന പ്രളയബാധിതരുടെ കഥ, തവളകളുടെ ജീവിതത്തിലൂടെ പറഞ്ഞ് പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കാലക്രമം ഇല്ലാതെ പെയ്യുന്ന മഴയുടെ ദുരന്തങ്ങളെ, തവളകളുടെ ജീവിതത്തിലൂടെ രംഗത്തെത്തിക്കുകയായിരുന്നു പുത്തൂർ ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ.
മഴയെ സ്നേഹിക്കുന്ന തവളകൾ, മഴയുടെ വരവിനെ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ മഴ പേമാരിയായി പെയ്തിറങ്ങുമ്പോൾ മഴയെ സ്നേഹിച്ച തവള കുഞ്ഞുങ്ങളുടെ ജീവിതം ദുരന്തമായി മാറുന്നു. ദുരന്തമായി പെയ്തിറങ്ങുന്ന പേമാരി ക്കെതിരെ കോടതിയെ സമീപിക്കുന്നതും കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ മനുഷ്യൻ തന്നെയാണ് യഥാർത്ഥ കുറ്റവാളി എന്ന് സ്കിറ്റിലൂടെ കാണികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. പ്രളയക്കുരുക്കിലും വാഗ്ദാന പെരുമഴ യിൽ ആശ്വാസം കൊള്ളുന്ന മനുഷ്യരെയും, അവകാശങ്ങൾ ചുവപ്പുനാടയിൽ കെട്ടിയിടുന്ന സാമൂഹ്യ വ്യവസ്ഥയെയും സ്‌കിറ്റിലൂടെ നിശിദ്ധമായി വിമർശിക്കുന്നു . തുടർച്ചയായ രണ്ടാം വർഷമാണ് പുത്തൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആക്ഷേപഹാസ്യ നാടകം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുന്നത്. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ എ ആർ അരുൺകുമാർ രചിച്ച കഥയ്ക്ക് രൂപവും ഭാവവും നൽകിയത് മനോജ് റാം ചേർത്തലയാണ്.

Leave a Reply

Your email address will not be published. Required fields are marked *