ഫലസ്തീൻ ജനതയുടെ നോവ് ജനങ്ങളിൽ എത്തിച്ച് റോബിൻ സൈൻ അറബിക് ഗാനാലാപനത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി.വടകര കെ എം എച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റോബിൻ സൈൻ.ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിൽ പ്രതികരിക്കാത്ത ലോകത്തോടുള്ള പ്രതിഷേധമായിട്ടാണ് ഗാനം അവതരിപ്പിച്ചത്. ആംഗ്യത്തിലൂടെ അറബി അറിയാത്തവർക്ക് പോലും മനസിലാകുന്ന രീതിയിലാണ് റോബിൻ ഗാനം വേദിയിൽ അവതരിപ്പിച്ചത്.ഹിന്ദു ഭക്തി ഗാനങ്ങൾ പാടി വൈറൽ ആയ റോബിൻ വടകര പ്രേംകുമാറിന്റെ ശിക്ഷണത്തിൽ കർണാട്ടിക്ക് മ്യൂസിക് അഭ്യസിക്കുന്നുണ്ട്.
അബ്ദു റഹീം മുഹ്സിന ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് റോബിൻ.