
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി മരീഹ കെ.എൻ
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഹെലൻ ആദംസ് കെല്ലറിനെക്കുറിച്ചും അവളുടെ അധ്യാപിക ആനി സള്ളിവൻ്റെ പോരാട്ടത്തിന്റെ കഥ ഹൃദയസ്പർശിയായി മരീഹ അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സദസ് ആ അഭിനയത്തെ നെഞ്ചോട് ചേർത്തത്.
ആറാം ക്ലാസ് മുതൽ അറബിക് മോണോ ആക്ടിൽ മത്സരിക്കുന്നുണ്ട്. ജില്ലാ മത്സരങ്ങളിൽ എ.ഗ്രേഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അധ്യാപകനായ അബ്ദുള്ള മാഷാണ് മരീഹിക്കുള്ള കഴിവ് കണ്ടെത്തിയത്. തുടർന്ന് അധ്യാപകരായ ഷമീന ,റഷീദ് എന്നിവരുടെ മികച്ച പരിശീലനവും മരിഹക്ക് തുണയായി. ഡബ്ല്യു.എം.ഒ.വി എച്ച്.എസ് സ്കൂൾ മുട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.കമ്പളക്കാട് സ്വദേശി കുന്നത്ത് അബ്ദുൾ നാസർ നസിമോൾ ദമ്പതികളുടെ മകളാണ്.