സംസ്ഥാന കലോത്സവ നഗരിയിൽ എത്തുന്ന കലാപ്രതിഭകൾക്കും കലാ ആസ്വാദകർക്കും തൻ്റെ കാർട്ടൂൺ ചിത്രങ്ങളിലൂടെ വേറിട്ട അനുഭവം സമ്മാനിക്കുകയാണ് മലപ്പുറം സ്വദേശി ബഷീർ കിഴിശ്ശേരി.
30-ാം വയസ് മുതൽ കാർട്ടൂൺ വരക്കാൻ തുടങ്ങി.ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.കലോത്സവത്തിന്റെ രണ്ടാം ദിനത്തിലെത്തുന്ന കലാ പ്രതിഭകളുടെ കാർട്ടൂണുകൾ നിമിഷ നേരം കൊണ്ട് വരച്ച് അവർക്ക് സമ്മാനിക്കുകയാണ് ബഷീർ.കലയോടുള്ള ഇഷ്ടമാണ് തന്നെ കലോത്സവ നഗരിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.ദിനപത്രങ്ങളിലും മാഗസിനുകളിലും ഇദ്ദേഹത്തിൻറെ കാർട്ടൂണുകൾ അച്ചടിച്ചു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *