തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധന മന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധന മന്ത്രി പറഞ്ഞു. കെ റെയിലിനെ കുറിച്ചും ബജറ്റ് പ്രഖ്യാപനത്തിൽ പരാമർശിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്നും വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. എട്ട് വർഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *