സംസ്ഥാന ബജറ്റിൽ ജലസേചന പദ്ധതിക്ക് ഊന്നൽ. വന്‍കിട, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് 10 കോടി രൂപ നീക്കിവെക്കും. ഇടമലയാര്‍ പദ്ധതിക്കുള്ള സഹായം 35 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണിക്ക് പത്തു കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി.
ഇടുക്കി ഡാം ടൂറിസം പദ്ധതിക്ക് ആദ്യഘട്ടമായി അഞ്ചു കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പുതിയ ജലവൈദ്യുത പദ്ധതിയുടെ സാധ്യതാ പഠനത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് പ്രളയ പ്രതിരോധത്തിന് 18.18 കോടി അനുവദിക്കും. അനര്‍ട്ടിന് 9.2 കോടിയും വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *