പാറശാല: മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. അഞ്ചു വയസ്സുകാരനായ മകന് ഗുരുതര പരിക്കേറ്റു. കൊറ്റാമം മഞ്ചാടി മറുത്തലക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. പരിക്കേറ്റ മകന്‍ ആദിഷിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനിന് വേഗം കുറവായിരുന്നു. തട്ടിയയുടന്‍ ജര്‍മി പാളത്തിലേക്ക് വീണപ്പോള്‍ തലക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുമ്പാണ് ഇവര്‍ ഭര്‍ത്താവില്‍നിന്ന് വിവാഹ മോചനം നേടിയത്.
