സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4840 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.
