മാലിന്യ ശേഖരണത്തിനിടയിൽ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത് ഹരിതകർമ്മസേനക്ക് ലഭിച്ച പണമടങ്ങിയ ബാഗ് ഉടമക്ക് നൽകി മാതൃകയായി.എംസിഎഫ് യൂണിറ്റിൽ നിന്നും മാലിന്യം വേർതിരിക്കുന്നതിനിടയിലാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്.അപ്പോൾ തന്നെ ബാഗ് പഞ്ചായത്ത് പ്രസിഡൻ്റിനെ ഏൽപ്പിക്കുകയും ഉടമസ്ഥരെ അന്യേഷിക്കുകയും ചെയ്തു.

കൊട്ടാങ്ങൽ ഷോപ്പിൽ വർക്ക് ചെയ്യുന്ന ഒരാളുടെ ബാഗ് ആയിരുന്നു.ഒരു മാസത്തോളമായി ബാഗും പണവും നഷ്‌ടപ്പെട്ടിട്ടെന്നും കണ്ടെത്തി തന്നെ ഏൽപ്പിച്ച ഹരിത കർമ്മ സേനക്ക് നന്ദി അറിയിക്കുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് എംകെ നദീറ,ഹരിത കർമ്മസേന സെക്രട്ടറി ബിന്ദു, അംഗങ്ങളായ തങ്കം ,ഉഷ ,ലീല കെപി ,അജിത, നിഷ എന്നിവർ ചേർന്ന് ഉടമക്ക് നൽകി.പഞ്ചായത്ത് സെക്രട്ടറി അഞ്ചന വിൻസെൻ്റ്,വാർഡ് മെമ്പർമാർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *