പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ എം പി.സുഹൃത്ത് അച്യുതന്‍ മേനോന്‍ നേര്‍ന്ന വഴിപാടിന്‍റെ ഭാഗമായാണ് എം.പി വീണ്ടും തേങ്ങ ഉടയ്ക്കാനെത്തിയത്. ശേഷം പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയാണ് എം.പി മടങ്ങിയത്. വഴിപാടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയതാണ് തരൂരിന്‍റെ തേങ്ങ ഉടയ്ക്കല്‍. തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *