മോഹൻലാൽ നായകനായ ചിത്രം എന്ന സൂപ്പർഹിറ്റില്‍ ശ്രദ്ധേയ വേഷത്തിൽ തിളങ്ങിയ നടൻ ശരൺ അന്തരിച്ചു . ബാലതാരമായിട്ടാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. നടൻ മാത്രമല്ല ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൂടിയാണ് ഇദ്ദേഹം. നടന്റെ അകാല വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും ശ്രവിച്ചത്. പ്രിയപ്പെട്ട ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയുണ്ട്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.”അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ…’ ചിത്രം സിനിമ കണ്ടവരൊക്കെ മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാൻ നിന്ന തടിയനായ കഥാപാത്രത്തിന്റെ ഈ ഡയലോഗ് പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു . സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ മനോജ് കെ ജയന്റെ ഹൃദയസ്പർശിയായ കുറിപ്പാണ്. നടന്റെ അടുത്ത സുഹൃത്താണ് ശരൺ.ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല എന്നാണ് മനോജ് കെ ജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്

ശരൺ ❤️🌹🙏അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…😔❤️വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹❤️🙏പ്രണാമം🙏😔

Leave a Reply

Your email address will not be published. Required fields are marked *