ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല, പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം നടന്നത്. ആറാട്ടുപുഴ സ്വദേശി സുധീർ ആണ് ഹോട്ടൽ ഉടമ. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമുണ്ടാക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചിട്ടത്. സ്ഥാപനത്തിന്35,000 രൂപയോളം നഷ്ടമുണ്ടായതെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത ഹരിപ്പാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *