കോഴിക്കോട്: വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തി.

വർഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവർ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. തീ തുപ്പുന്ന വർഗീയത ആളികത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എം ചെയ്യാൻ പാടില്ലാത്തതാണെന്നും സിദ്ധിഖ് പറഞ്ഞു.

സൈബർ ബോംബും പാനൂരിലെ ബോംബും അവരുടെ കയ്യിൽ നിന്ന് തന്നെ പൊട്ടിച്ചിത സൈബർ ബോംബിൻ്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം നടത്തായത് ഉറവിടം സ് തന്നെയാണെന്നതിൻ്റെ തെളിവാണ്.

ഓരോ പത്രത്തിൻ്റെയും സ്വഭാവമനുസരിച്ച് മനപര വൈകാരികത ചൂഷണം ചെയ്യുന്ന വ്യത്യസ്‌ത പരസ്യങ്ങൾ നൽകി. വർഗീയ പ്രചാരണ കലാപാഹ്വാനത്തിനും സി.പി.എം നേതാക്കൾക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *