സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നു വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി . ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി.

തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞത്. പവന് 560 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം വര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും തുടര്‍ന്നും വില ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *