കുന്ദമംഗലം :ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. എറണാകുളം മഹാരാജാസ് റിട്ടയേര്‍ഡ് അസോസിയേറ്റ് പ്രൊഫസറും അറബിക് റിസേര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ്, കെ.പി മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെവന്‍സ് പ്രീ സ്‌കൂള്‍ മാനേജര്‍. എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജസീന മുനീര്‍ സ്വാഗതം പറഞ്ഞു.മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. എം. ശരീഫുദ്ദീന്‍ പി. ടി. എ. പ്രസിഡന്റ് ഡോ. മുംതാസിന് വൃക്ഷ തൈ കൈമാറി പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ട്രെഷറര്‍ എം. കെ സുബൈര്‍ ആശംസ അറിയിച്ചു .ഇ പി ലിയാഖത്തലി,ഇ പി ഉമര്‍, അബ്ദുല്‍മഹമീദ് കെ കെ, എം എ സുമയ്യ, റൈഹാനത്ത് ടി പി, എന്നിവര്‍ സാന്നിധ്യമറിയിച്ചു. സ്‌കൈ 3 വിദ്യാര്‍ത്ഥി ഹാനി ഇഹ്‌സാന്‍ ഖിറാഅത്ത് നടത്തുകയും, സ്റ്റാഫ് സെക്രട്ടറിറംസി അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *