ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏഴു ദിവസത്തേക്കാണ് ജാമ്യം തേടിയത്.
കോടതിയില്‍ ഹാജരാക്കിയ കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ജൂണ്‍ 19 വരെ നീട്ടി. കെജ്രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു. കെജ്രിവാളിന്റെ ജാമ്യാപേക്ഷ ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ചിലാണ് കെജ്രിവാള്‍ അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീര്‍ന്നതിനുപിന്നാലെ രണ്ടുദിവസത്തിന് മുന്‍പ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക് മട