ഇന്ധന വില വീണ്ടും കൂടിയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല.

ഇതേ സമയം ഇന്ധന വിലവർദ്ധനവില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മഹാമാരിയുടെ കാലത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളെ ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പീഡിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലക്കുറവിന്റെ ഗുണം കിട്ടാതിരിക്കാൻ തുടർച്ചയായി നികുതി കൂട്ടുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ധനത്തിന് സബ്സിഡി അനുവദിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *