സഹായം അഭ്യര്‍ത്ഥിച്ച് മുകേഷ് എം.എല്‍.എയെ ഫോണില്‍ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്.കൊല്ലത്തുളള കൂട്ടുകാരന്‍റെ ഓൺലൈൻ പഠനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണിൽ വിളിച്ചത്.ഞായറാഴ്ച രാവിലെ മുതലാണ് മുകേഷ് എം.എല്‍.എയെ വിളിച്ച് സംസാരിക്കുന്ന കുട്ടിയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്.ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ
മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടികളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു.എന്നാൽ

കുട്ടി മുകേഷിനെ വിളിച്ച കാര്യം ബന്ധുക്കൾ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു. രാവിലെ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ വി കെ ശ്രീകണ്‌ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. എന്നാൽ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരുന്നു.പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.
അതേ സമയം തനിക്ക് വന്ന ഫോണ്‍വിളിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.

അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാര്‍ഥി പറയുമ്പോള്‍ യോഗത്തിലാണെന്നും എന്തിനാണ് തുടര്‍ച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.

തന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനാണെങ്കില്‍ എന്തിന് കോള്‍ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.

എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്നു പറഞ്ഞത് സ്‌നേഹശാസനയായാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.

അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മിഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *