എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്തു കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ജാമ്യം നിഷേധിച്ച എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്റെ മൊഴി സ്വപ്നയുടെയും സന്ദീപിന്റെ പങ്കിലും അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.