മലപ്പുറം∙ നിലമ്പൂരിനു സമീപം അമരമ്പലത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽപെട്ട അഞ്ച് പേരിൽ രണ്ടു പേരെ കാണാതായി. അമരമ്പലം ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മുത്തശ്ശിയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായതെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, ഇവർ എങ്ങനെയാണ് ഒഴുക്കിൽപെട്ടതെന്ന് വ്യക്തമല്ല. ഒഴുക്കിൽപെട്ട കുടുംബത്തിലെ രണ്ടു കുട്ടികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇവർ നൽകിയ വിവരം അനുസരിച്ച് തിരച്ചിൽ നടത്തിയ നാട്ടുകാർ ഒരു സ്ത്രീയേക്കൂടി രക്ഷപ്പെടുത്തി. മൂന്നു കിലോമീറ്റർ അകലെ നിന്നാണ് ഇവരെ കണ്ടെത്തിയത്.