ശക്തമായ മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞ് വീണു. രാവിലെ ഏഴു മണിയോടെ മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. അതി തീവ്ര മഴ പ്രവചിക്കപ്പെട്ടതിനാൽ കണ്ണൂർ അടക്കം 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്.
മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി പത്തുമണിക്ക് ശേഷമുള്ള യാത്രയാണ് നിരോധിച്ചിരിക്കുന്നത്. ഏഴാം തിയതിവരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.